കോ​ൺ​ഗ്ര​സി​ന് മു​സ്‌​ലീം വോ​ട്ട് വേ​ണം, മു​സ്‌​ലീം സ്ഥാ​നാ​ർ​ഥി​യെ എ​ന്തു​കൊ​ണ്ട് വേ​ണ്ട? ഖ​ർ​ഗ​യ്ക്ക് ക​ത്ത്
Saturday, April 27, 2024 11:53 AM IST
മും​ബൈ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മി​തി​യി​ൽ നി​ന്നും പി​ൻ​വാ​ങ്ങി മ​ഹാ​രാ​ഷ്ട്ര കോ​ൺ​ഗ്ര​സ് നേ​താ​വ് മു​ഹ​മ്മ​ദ് ആ​രി​ഫ് ന​സീം ഖാ​ൻ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് നി​ന്നും ഒ​രു മു​സ്‌​ലീം നേ​താ​വി​നെ​യും നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​ത്ത​തി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പിന്മാറൽ.

പ്ര​തി​പ​ക്ഷ​മാ​യ മ​ഹാ വി​കാ​സ് അ​ഘാ​ഡി (എം​വി​എ) ബ്ലോ​ക്ക് ഒ​രു മു​സ്‌​ലീം സ്ഥാ​നാ​ർ​ഥി​യെ​യും നി​ർ​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ പ്ര​ചാ​ര​ണ​ത്തി​നി​ല്ലെ​ന്ന് കാ​ണി​ച്ച് അ​ദ്ദേ​ഹം പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ക്ക് ക​ത്ത​യ​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​കെ 48 ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളി​ൽ ഒ​രു മു​സ്‌​ലീം സ്ഥാ​നാ​ർ​ഥി​യെ​പ്പോ​ലും നോ​മി​നേ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മ​ഹാ​രാ​ഷ്ട്ര​യി​ലു​ട​നീ​ള​മു​ള്ള നി​ര​വ​ധി മു​സ്‌​ലീം സം​ഘ​ട​ന​ക​ളും നേ​താ​ക്ക​ളും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ൽ നി​ന്ന് ഒ​രു സ്ഥാ​നാ​ർ​ഥി​യെ​യെ​ങ്കി​ലും കോ​ൺ​ഗ്ര​സ് നോ​മി​നേ​റ്റ് ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു, പ​ക്ഷേ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ത് സം​ഭ​വി​ച്ചി​ല്ല. അ​ദ്ദേ​ഹം ക​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

കോ​ൺ​ഗ്ര​സി​ന് മു​സ്‌​ലീം വോ​ട്ടു​ക​ൾ വേ​ണം, പ​ക്ഷേ എ​ന്തു​കൊ​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ളെ വേ​ണ്ടാ​ത്ത​ത് എ​ന്ന് പാ​ർ​ട്ടി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ത​ന്നോ​ട് ചോ​ദി​ക്കു​ക​യാ​ണ്. ഇ​തി​നൊ​ന്നും ന​ൽ​കാ​ൻ എ​നി​ക്ക് ഉ​ത്ത​ര​മി​ല്ല. അ​തു​കൊ​ണ്ട് മ​ഹാ​രാ​ഷ്ട്ര കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണ സ​മി​തി​യി​ൽ നി​ന്നും താ​ൻ രാ​ജി​വെ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.